ദമ്മാം: സൗദിയില്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ സമയങ്ങളിലുള്ള ഇളവ് ഇന്ന് വൈകുന്നേരം 5 മണിയോടു കൂടി അവസാനിച്ചതായി ആഭ്യന്തര മന്ത്രാലയ വക്താവ് ക്യാപ്റ്റന്‍ ത്വലാല്‍ അല്‍ഷല്‍ഹൂബ് അറിയിച്ചു. മെയ് 27 വരെ വീണ്ടും 24 മണിക്കൂര്‍ കര്‍ഫ്യൂ തുടരും.
എന്നാല്‍ പാസുള്ളവര്‍ക്കും ഭക്ഷ്യ വസ്തുക്കളും മറ്റു നേരത്തെ നല്‍കപ്പെട്ട വിഭാഗങ്ങള്‍ക്കുമുള്ള ഇളവുകള്‍ വീണ്ടു തുടരുമെന്നും അദ്ദേഹം അറിയിച്ചു.
കര്‍ഫ്യൂ ലംഘിക്കുന്നവര്‍ക്കു പതിനായിരം റിയാല്‍ പിഴ ചുമത്തും. അനുമതി പത്രം നേടാതെ യാത്ര ചെയ്യുന്നവര്‍ക്ക് പതിനായിരം റിയാല്‍ മുതല്‍ ഒരു ലക്ഷം വരെ റിയാല്‍ പിഴയും വിദേശിയാണെങ്കില്‍ നാടു കടത്തല്‍ അടക്കുമുള്ള ശിക്ഷയും നേരിടേണ്ടി വരുമെന്ന് മന്ത്രാലയം അറിയിച്ചു.