എറണാകുളം: ഇതരസംസ്ഥാനത്ത് നിന്നുള്ള ആദ്യ ട്രെയിന്‍ ഇന്ന് അര്‍ധരാത്രിയില്‍ എത്തും. എറണാകുളം സൗത്ത് സ്റ്റേഷനിലാണ് ട്രെയിന്‍ എത്തുന്നത്. നാനൂറിനടുത്ത് ആളുകള്‍ സൗത്ത് സ്റ്റേഷനില്‍ ഇറങ്ങും. 258 പേരെ ഫോണില്‍ ബന്ധപ്പെട്ടു. 27 ഗര്‍ഭിണികളുണ്ട്. രണ്ടു പേര് കിടപ്പു രോഗികളാണ്. മറ്റു ജില്ലകളിലേക്ക് പോകേണ്ടവര്‍ക്ക് കെഎസ്ആര്‍ടിസി സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്വന്തം വാഹനത്തില്‍ പോകാന്‍ തയാറായി 100 പേരുണ്ട്. യാത്രക്കാരെ മുഴുവന്‍ ശരീരോഷ്മാവ് പരിശോധിച്ചായിരിക്കും പുറത്തേക്കു വിടുക. ഇതിനായി രണ്ട് ഡോക്ടര്‍മാര്‍ വീതം രണ്ടു സ്ഥലങ്ങളിലായി നാല് ടീമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.യാത്രക്കാര്‍ക്ക് വിശ്രമിക്കാനുള്ള സീറ്റുകള്‍ ഒരുക്കിയിട്ടുണ്ട്. യാത്രക്കാര്‍ പോയതിനു ശേഷം ഇത് അണുവിമുക്തമാക്കും.