കോഴിക്കോട്: ലോക്ക്ഡൗണ്‍ നിയമം ലംഘിച്ച് ഭക്ഷണം വിളമ്ബിയ കോഴിക്കോട്ട് ഇന്ത്യന്‍ കോഫി ഹൗസ് അടപ്പിച്ചു. കോഫി ഹൗസില്‍ ഇരുന്നു കഴിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ നിരവധി പേരാണ് ആഹാരം കഴിക്കാന്‍ എത്തിയത്. കോഫി ഹൗസിന്റെ പുറക് വശത്തുള്ള ഭാഗത്തായിരുന്നു ഭക്ഷണം വിളമ്ബിയത്. ആളുകള്‍ കൂടിയതോടെ റോഡിനോട് ചേര്‍ന്നുള്ള ഭാഗത്തും ഇരുത്തി ഭക്ഷണം നല്കി.
ഹോട്ടലുകളില്‍ പാഴ്സല്‍ സൗകര്യത്തിന് മാത്രമാണ് നിലവില്‍ അനുമതിയുള്ളത്. ഇത് ലംഘിച്ചാണ് കോഫി ഹൗസില്‍ ആളുകളെ ഇരുത്തി ഭക്ഷണം നല്‍കിയത്. ഭക്ഷണം കഴിക്കാന്‍ എത്തിയവര്‍ക്ക് എതിരെയും കേസെടുക്കും.