വാഷിംഗ്ടണ്‍ ഡിസി: കോറോണ വൈറസ് മഹാമാരിയെ നേരിടാന്‍ ഇന്ത്യയില്‍നിന്ന് കയറ്റി അയച്ച ഹൈഡ്രോക്സിക്ലോറോക്വിന്‍ മരുന്നുകള്‍ യുഎസില്‍ എത്തി. ശനിയാഴ്ചയാണ് നെവാര്‍ക്ക് വിമാനത്താവളത്തില്‍ മരുന്ന് എത്തിയതായി അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡര്‍ തരണ്‍ജിത് സിംഗ് സന്ധു ട്വീറ്റ് ചെയ്തു.
ഹൈഡ്രോക്സി ക്ലോറോക്വീന്‍ നല്‍കണമെന്ന് കഴിഞ്ഞയാഴ്ച ട്രംപ് ഫോണിലൂടെ മോദിയോട് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയാണ് ഇതിന്റെ പ്രധാന ഉത്പാദകര്‍. മലേറിയയ്ക്കുള്ള മരുന്നായ ഹൈഡ്രോക്സി ക്ലോറോക്വിന്റെ കയറ്റുമതി ഇന്ത്യ നിരോധിച്ചിരുന്നതാണ്. കോവിഡ്-19ന് എതിരേയുള്ള ഫലപ്രദമായ മരുന്നാണ് ഹൈഡ്രോക്സി ക്ലോറോക്വിനെന്ന് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷന് കണ്ടെത്തിയിരുന്നു. ന്യൂയോര്‍ക്കില്‍ 1,500 കോറോണ രോഗികളില്‍ ഇതു പ്രയോഗിച്ചപ്പോള്‍ പ്രതീക്ഷ നല്കുന്ന പ്രാഥമിക ഫലം ലഭിച്ചു. ഇതിനെത്തുടര്‍ന്നാണ് ട്രംപ് ഇന്ത്യയോട് 2.9 കോടി ഡോസ് മരുന്ന് ആവശ്യപ്പെട്ടത്.