ന്യൂഡല്‍ഹി: കോവിഡ് മോശമായി ബാധിച്ച പത്തുരാജ്യങ്ങളില്‍ ഇന്ത്യ പത്താംസ്ഥാനത്ത്. രാജ്യത്ത് കോവിഡ് റിപ്പോര്‍ട്ട് ചെയ്ത് 43 ദിവസങ്ങള്‍ പിന്നിട്ടപ്പോഴാണ് രാജ്യത്ത് രോഗബാധിതരുടെ എണ്ണം പതിനായിരം കടന്നത്. എന്നാല്‍ കഴിഞ്ഞ രണ്ടുദിവസങ്ങള്‍കൊണ്ട് പുതിയ കേസുകള്‍ പതിനായിരത്തിന് മുകളിലെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 6,977 കോവിഡ് കേസുകള്‍. 154 പേര് മരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,38,845 ആയി ഉയര്‍ന്നു. നിലവില്‍ 77,103 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. 57,720 പേരുടെ രോഗം ഭേദമായി. 4,021 പേരാണ് കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചത്. രാജ്യത്ത് കോവിഡ് ഏറ്റവും മോശമായി ബാധിച്ചത് മഹാരാഷ്ട്രയെയാണ്. സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം അമ്ബതിനായിരം കടന്നു.
അതില്‍ കൂടുതല്‍ കേസുകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മുംബൈയിലാണ്. തമിഴ്നാട്ടിലും രോഗവ്യാപനം തുടരുകയാണ്. സംസ്ഥാനത്ത് 16,227 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലോകത്താകമാനം 55 ലക്ഷം കോവിഡ് രോഗികള്‍ ആഗോളതലത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം 55 ലക്ഷമായി.
ഇതുവരെ ലോകവ്യാപകമായി 55,02,512 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളതെന്നാണ് കണക്കുകള്‍. 3,46,761 പേര്‍ക്കാണ് വൈറസ് ബാധയേത്തുടര്‍ന്ന് ജീവന് നഷ്ടമായത്. ഇതുവരെ 23,02,447 പേര്‍ക്ക് മാത്രമാണ് രോഗമുക്തി നേടാനായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 94,205 പുതിയ കോവിഡ് കേസുകളാണ് ലോകത്താകമാനം റിപ്പോര്‍ട്ട് ചെയ്തത്.
2,758 പേര്‍ക്കാണ് 24 മണിക്കൂറിനിടെ കോവിഡ് മൂലം ജീവന് നഷ്ടമായത്. കോവിഡ് ഏറ്റവുമധികം ബാധിച്ച അമേരിക്കയില്‍ രോഗ ബാധിതരുടെ എണ്ണം 16.86 ലക്ഷം കടന്നു. ഇന്നലെ 603 പേര് കൂടി കോവിഡ് ബാധിച്ച് മരിച്ചു. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് മരണനിരക്കില്‍ ഇന്ന് നേരിയ കുറവുണ്ട്.18,490 പേര്‍ക്കാണ് ഇവിടെ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്.
ഇതോടെ അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം 16,86,436 ആയി ഉയര്‍ന്നു. 99,300 പേരാണ് രാജ്യത്ത് വൈറസ് ബാധിച്ച് മരിച്ചത്. ഇതുവരെ 4,51,702 പേരാണ് രാജ്യത്ത് രോഗത്തെ അതിജീവിച്ചത്. അമേരിക്ക കഴിഞ്ഞാല്‍ കൂടുതല്‍ ആളുകള്‍ കോവിഡ് ബാധിച്ച് മരിച്ചത് ബ്രിട്ടനിലാണ്.
36,793 പേരാണ് ഇവിടെ മരിച്ചത്. 2,59,559 പേര്‍ക്കാണ് ബ്രിട്ടനില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇറ്റലിയില്‍ 32,785 പേരും കോവിഡ് ബാധിച്ചു മരിച്ചു. 2,29,858 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. റഷ്യ-344,481 (3,541), ബ്രസീല്‍-363,618 (22,716), സ്പെയിന്-282,852 (28,752), ഫ്രാന്‍സ്-182,584 (28,367), ജര്‍മനി- 180,328 (8,371), തുര്‍ക്കി – 156,827 (4,340), ഇറാന് – 135,701 (7,417), പെറു – 119,959 (3,456), കാനഡ – 84,699 (6,424) എന്നിങ്ങനെയാണ് വിവിധരാജ്യങ്ങളില്‍ രോഗം ബാധിച്ചവരുടെയും മരച്ചവരുടെയും (ബ്രായ്ക്കറ്റില്‍) എണ്ണം.