ഹൈദരാബാദ്: ജയ്പുരില്‍നിന്ന് ഹൈദരാബാദിലേക്ക് പറന്ന എയര്‍ ഏഷ്യ വിമാനത്തിന് അടിയന്തര ലാന്‍ഡിംഗ്. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് വിമാനം അടിയന്തരമായി ഇറങ്ങിയത്. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
ജയ്പുരില്‍ നിന്ന് ഹൈദരാബാദിലേക്ക് വന്ന എയര്‍ ഏഷ്യ ഐ51543 എന്ന വിമാനമാണ് അടിയന്തര ലാന്‍ഡിംഗ് നടത്തിയത്. 76 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇന്ധന ചോര്‍ച്ച ശ്രദ്ധയില്‍പ്പെട്ടതോടെ ഒരു എന്ജിന് മുന്‍കരുതല്‍ എന്ന നിലയില്‍ പ്രവര്‍ത്തനം ഓഫാക്കിയ ശേഷമാണ് എയര്‍ബസ് എ320 ജെറ്റ് ലാന്‍ഡ് ചെയ്തത്. സംഭവത്തെ കുറിച്ച് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അന്വേഷണം നടത്തുമെന്ന് അറിച്ചിട്ടുണ്ട്.