ജയ്പുര്‍ : റിസോര്‍ട് തന്ത്രങ്ങള്‍ക്കൊടുവില്‍ രാജസ്ഥാനിലും ഗുജറാത്തിലും ഇന്നു രാജ്യസഭാ തെരഞ്ഞെടുപ്പ് . ഗുജറാത്തില്‍ നാലു സീറ്റുകളിലേക്കും രാജസ്ഥാനില്‍ മൂന്നു സീറ്റുകളിലേക്കുമാണു തെരഞ്ഞെടുപ്പ് നടക്കുന്നത് .
ഗുജറാത്തില്‍ ബിജെപി മൂന്നു സീറ്റുകളിലാണ് മത്സരിക്കുന്നത്. കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവച്ചതോടെ ബിജെപിക്കു മൂന്നു സീറ്റും ലഭിക്കാമെന്ന നിലയാണ് . രാജസ്ഥാനില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ഉള്‍പ്പെടെ രണ്ടു പേരാണു കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥികള്‍.
ബിജെപിയും രണ്ടു പേരെ മത്സരിപ്പിക്കുന്നു . നിയമസഭസഭയിലെ അംഗബലമനുസരിച്ച് കോണ്‍ഗ്രസിനു രണ്ടു സീറ്റുകളില്‍ വിജയിക്കാനാകും . ബിജെപിയുടെ ചാക്കിട്ടുപിടിത്തം ഭയന്ന് കോണ്‍ഗ്രസ് എംഎല്‍എമാരെ റിസോര്‍ട്ടില്‍ പാര്‍പ്പിച്ചിരിക്കുകയാണ് . ചാക്കിട്ടുപിടുത്തം ഭയന്ന് ബിജെപിയും തങ്ങളുടെ എംഎല്‍എമാരെ റിസോര്‍ട്ടിലേക്കു മാറ്റിയിരുന്നു.