കോല്‍ക്കത്ത: പശ്ചിമബംഗാളില്‍ കനത്ത നാശം വിതച്ച് ഉംപുന്‍ ചുഴലിക്കാറ്റ്. അയ്യായിരത്തോളം വീടുകള്‍ തകര്‍ന്നതായാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. രണ്ട് പേര് മരിച്ചതായും സൂചനയുണ്ട്.
ബുധനാഴ്ച വൈകുന്നേരമാണ് ചുഴലിക്കാറ്റ് കരതൊട്ടത്. പശ്ചിമബംഗാള്‍, ഒഡീഷ സംസ്ഥാനങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒഡീഷയിലെ പാരദ്വീപില്‍ റിക്കാര്‍ഡ് മഴയാണ് രേഖപ്പെടുത്തിയത്.
ബംഗാളിന്റെയും ഒഡീഷയുടേയും തീരമേഖലകളില്‍നിന്ന് ഏകദേശം അഞ്ച് ലക്ഷത്തോളം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. എന്‍ഡിആര്‍എഫിന്റെ 41 ടീമുകളാണ് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളിലുള്ളത്.