കൊല്ലം: അഞ്ചലില്‍ ഉത്രയ്ക്ക് അണലിയുടെ കടിയേറ്റ സംഭവത്തില്‍ അസ്വാഭാവികത തോന്നിയിരുന്നതായി ചികിത്സിച്ച ഡോക്ടറുടെ മൊഴി. ക്രൈംബ്രാഞ്ച് സംഘം ഇന്നലെ തിരുവല്ലയിലെ ആശുപത്രിയിലെത്തിയാണ് ഡോക്ടറുടെ മൊഴി രേഖപ്പെടുത്തിയത്. 4 ഡോക്ടര്‍മാരുടെ മൊഴിയാണ് ഇന്നലെ രേഖപ്പെടുത്തിയത്.

വീടിനു പുറത്തു വച്ചു ഉത്രയെ അണലി കടിച്ചതെന്നാണ് വീട്ടുകാര്‍ പറഞ്ഞത്. എന്നാല്‍ ഉത്രയുടെ കാലിന്റെ ചിരട്ടഭാഗത്തിനു മുകളിലും മുട്ടിനു താഴെയുമാണ് ‌ആഴത്തില്‍ കടിയേറ്റത്. സ്വാഭാവികമായി അണലി കാലിനു മുകളിലേക്കു കയറി കടിക്കില്ല. ഇക്കാര്യമാണ് സംശയത്തിന് ഇടയാക്കിയത്.

സൂരജ് അണലിയെക്കൊണ്ട് ഉത്രയെ കടിപ്പിച്ചുവെന്നതിനു നിര്‍ണായക തെളിവായി ഡോക്ടര്‍മാരുടെ മൊഴി. അന്വേഷണസംഘം അടൂരിലെ ഫെഡറല്‍ ബാങ്ക് ശാഖയില്‍ തെളിവെടുപ്പു നടത്തി.