തിരുവനന്തപുരം: ഉത്ര വധക്കേസില്‍ പോലീസിനെതിരെ വനിതാ കമ്മിഷന്‍. മരണത്തില്‍ മാതാപിതാക്കള്‍ സംശയം പ്രകടിപ്പിച്ചിട്ടും മൃതദേഹം ദഹിപ്പിച്ചത് വീഴ്‌ചയാണെന്ന് വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ എം സി ജോസഫൈന്‍ വ്യക്തമാക്കി. കൊല്ലം റൂറല്‍ എസ്.പി ഇക്കാര്യം അന്വേഷിക്കണമെന്ന് വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടു. ഇതുവരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ വനിതാകമ്മീഷന് മുന്‍പില്‍ ഹാജരാക്കണമെന്നും നിര്‍ദേശമുണ്ട്.
അതേസമയം അറസ്റ്റിന് മണിക്കൂറുകള്‍ക്ക് മുന്‍പ് അടൂര്‍ പറക്കോട്ടെ സ്വന്തം വീടിന് സമീപത്തുള്ള അഭിഭാഷകനുമായി സൂരജ് കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തി. അഭിഭാഷകന്റെ വീട്ടില്‍ സൂരജ് വാഹനത്തില്‍ വന്ന് മടങ്ങുന്ന ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്.