തിരുവനന്തപുരം: അപകടത്തില്‍പ്പെട്ട് ചികില്‍സയിലിരിക്കെ മരണമടഞ്ഞ വൈദികന് കോവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഡോക്ടര്‍മാരും നഴ്സുമാരും ഉള്‍പ്പെടെ 32 ആരോഗ്യപ്രവര്‍ത്തകര്‍ ക്വാറന്റൈനില്‍. പേരൂര്‍ക്കട ഗവ. മാതൃകാ ആശുപത്രിയിലെ ഒന്‍പത് ഡോക്ടര്‍മാരും. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ 10 ഡോക്ടര്‍മാരും എട്ട് നഴ്സുമാരും അഞ്ച് നഴ്സിംഗ് അസിസ്റ്റന്റുമാരുമാണ് ക്വാറന്റൈനില്‍ പ്രവേശിച്ചത്.
വൈദികനുമായി സമ്ബര്‍ക്കം ഉണ്ടായവര്‍ക്കാണ് ക്വാറന്റൈന് നിര്‍ദേശിച്ചിരിക്കുന്നത്. പേരൂര്‍ക്കട ഗവ. മാതൃകാ ആശുപത്രിയിലെ രണ്ട് വാര്‍ഡുകള്‍ അടക്കുകയും ചെയ്തു. ആശുപത്രിയിലെ ശസ്ത്രക്രിയ മെഡിക്കല്‍ വാര്‍ഡുകളാണ് അടച്ചത്.
നാലാഞ്ചിറ കൊപ്പാറഴികത്ത് കെ.ജി വര്‍ഗ്ഗീസ് (77) ആണ് തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ മരണപ്പെട്ടത്. മ രണശേഷം നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. വാഹനാപകടത്തില്‍ പരിക്കേറ്റ വൈദികന് പേരൂര്‍ക്കട ഗവ. ആശുപത്രിയിലും മെഡിക്കല്‍ കോളജിലും ചികിത്സ തേടിയിരുന്നു.
മെയ് ആദ്യവാരമാണ് നാലാഞ്ചിറ ബെനഡിക്ട് നഗറിനു സമീപത്ത് വച്ച് ഇരുചക്രവാഹ നത്തില്‍ നിന്ന് വീണു വൈദികന് പരിക്കേല്‍ക്കുന്നത്. ഒരു മരണാനന്തരചടങ്ങുമായി ബന്ധപ്പെട്ടാണ് ഇദ്ദേഹം ഇരുചക്രവാഹനത്തില്‍ തിരുവനന്തപുരം ഭാഗത്തേക്ക് വന്നത്. തിരികെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് നാലാഞ്ചിറയില്‍ അപകടമുണ്ടായത്.
ആദ്യം മെഡിക്കല്‍കോളജ് ആശുപത്രിയിലും തുടര്‍ന്ന് പേരൂര്‍ക്കട ഗവ. മാതൃകാ ആശുപത്രിയിലും ഇദ്ദേഹം ചികിത്സയില്‍ പ്രവേശിക്കുകയുണ്ടായി. ഫിസി യോതെറാപ്പിയുമായി ബന്ധപ്പെട്ട ചികിത്സയ്ക്കു വേണ്ടിയാണ് പേരൂര്‍ക്കടയില്‍ ഇദ്ദേഹത്തെ പ്രവേശിപ്പിച്ചത്. കഠിനമായ ശ്വാസതടസ്സം ഉണ്ടായതിനെ തുടര്‍ന്നാണ് വീണ്ടും കഴിഞ്ഞ മാസം അവസാനം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുന്നത്.
വൈദികന് മറ്റൊരു സ്ഥലത്തും പോയതായി വിവരം ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ റൂട്ട് മാപ്പ് തയ്യാറാക്കുന്നത് സങ്കീര്‍ണമായ പ്രക്രിയ അല്ല. അതേസമയം വൈദികന് രോഗം ബാധിച്ചത് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വേളയിലാണോ അതോ വീട്ടില്‍ എത്തിയതിനു ശേഷമാണോ എന്ന ആശങ്ക നിലനില് ക്കുന്നുണ്ട്.