അന്തരിച്ച ബോളിവുഡ് നടന് ഋഷി കപൂറുമൊത്ത് അഭിനയിച്ചതിന്റെ ഓര്‍മകള്‍ പങ്കുവച്ച് മലയാളത്തിന്റെ പ്രിയ ബാലതാരം മീനാക്ഷി. ജീത്തു ജോസഫ് സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം ‘ദ് ബോഡി’യിലാണ് മീനാക്ഷി ഋഷി കപൂറുമൊത്ത് അഭിനയിച്ചത്. അതേസമയം ഇതേ ചിത്രം തന്നെയായിരുന്നു ഋഷി കപൂറിന്റേതായി അവസാനം തീയേറ്ററില്‍ എത്തിയ ചിത്രവും. ചിത്രത്തില്‍ അച്ഛനും മകളുമായാണ് ഋഷി കപൂറും മീനാക്ഷിയും അഭിനയിച്ചത്.
“എനിക്കും മകളായി അഭിനയിയ്ക്കാനുള്ള വലിയൊരു ഭാഗ്യം ഉണ്ടായി. ഒട്ടും ഹിന്ദിയറിയാതിരുന്ന എനിക്ക് ഒത്തിരി സ്നേഹത്തോടെയും ഏറ്റവും നല്ലൊരു സപ്പോര്‍ട്ടും ഒക്കെയായിരുന്നു അങ്കിള്‍.. ഒത്തിരി സങ്കടം തോന്നുന്നു.. പ്രണാമം.”ഋഷി കപൂറുമൊത്തുള്ള ചിത്രം പങ്കുവച്ച് മീനാക്ഷി കുറിച്ചവാക്കുകളായിരുന്നു ഇത്.