മലയാളത്തിൽ നെപ്പോട്ടിസം ഉണ്ടെന്ന വാദത്തെ തള്ളി സുരേഷ് ഗോപി. ഏതെങ്കിലും സൂപ്പർസ്റ്റാറുകളുടെ മക്കൾ ആരുടെയെങ്കിലും ചാൻസ് കളഞ്ഞിട്ടുണ്ടോ എന്ന് താരം ചോദിച്ചു. താൻ സൂപ്പർ സ്റ്റാർ അല്ലെന്നും ഒരു നടൻ മാത്രമാണെന്നും ‘ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിന്’ നൽകിയ അഭിമുഖത്തിൽ സുരേഷ് ഗോപി പറഞ്ഞു.

ഈ സൂപ്പർസ്റ്റാറുകളുടെ മക്കൾ ആരെങ്കിലും ആരുടെയെങ്കിലും ചാൻസ് തട്ടിത്തെറിപ്പിച്ച് കയറിയിട്ടുണ്ടോ!, ഇല്ലല്ലോ. എന്റെ മകനുവേണ്ടി ഏതെങ്കിലും നിർമ്മാതാക്കളെ ഞാൻ വിളിച്ചിട്ടുണ്ടെന്ന് ഒന്നു തെളിയിക്കൂ. അങ്ങനെ തെളിയിച്ചാൽ ഞാൻ എല്ലാം അവസാനിപ്പിച്ച് വീട്ടിൽ പോകാം. അവിടെയല്ലേ നെപ്പോട്ടിസം വർക്ക് ആവുന്നത്”.

മലയാള സിനിമയിൽ മൂന്നാമതൊരു സൂപ്പർസ്റ്റാർ ഉണ്ടാവാതിരിക്കാൻ നീക്കം നടന്നിരുന്നോ എന്ന ചോദ്യത്തിന് താൻ സൂപ്പർ സ്റ്റാർ അല്ല എന്നാണ് സുരേഷ് ഗോപിയുടെ മറുപടി. “അങ്ങനെയൊരു നീക്കം നടന്നിരുന്നതായി എനിക്കറിയില്ല. ഞാൻ അതിന്റെ ഭാഗമല്ല. ഞാൻ സൂപ്പർസ്റ്റാർ ആണോ. എനിക്കറിയില്ല. ഞാൻ ഒരു നടനാണ്. അഭിനയത്തിലൂടെ ഉപജീവനം നടത്തുന്ന ഒരു തൊഴിലാളി. അത്രയേയുള്ളൂ”-സുരേഷ് ഗോപി പറഞ്ഞു.