ദുബായ്: എമിറേറ്റ്‌സ് എയര്‍ലൈന്‍സില്‍ ജീവനക്കാരെ പിരിച്ചുവിടുന്നത് സബംന്ധിച്ച് ഒരു പ്രഖ്യാപനവും ഇതുവരെ നടത്തിയിട്ടില്ലെന്ന് അധികൃതര്‍. ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി 30,000 പേരെ ഓഴിവാക്കുന്നു എന്ന തരത്തില്‍ വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെയാണ് വിശദീകരണവുമായി അധികൃതര്‍ രംഗത്തെത്തിയത്.
എല്ലാ വ്യവസായ സംഭത്തിലും നടക്കുന്നത് പോലെ ചെലവുകളും ബിസിനസുകളും അവലോകനം നടത്താന്‍ എല്ലാ ഡിപ്പാര്‍ട്ട്‌മെന്റുകളോടും ഞങ്ങളുടെ എക്‌സിക്യൂട്ടീവ് സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ഘട്ടത്തില്‍ പടിപടിയായി സര്‍വ്വീസുകള്‍ പുന:രാരംഭിക്കാന്‍ ഉള്ള തയ്യാറെടുപ്പിലാണെന്നും അധികൃതര്‍ അറിയിച്ചു.
ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നത് സംബന്ധിച്ച് അറിയിപ്പുകളൊന്നും നല്‍കിയിട്ടില്ല. അത്തരത്തിലുള്ള എന്തെങ്കിലും തീരുമാനമുണ്ടെങ്കില്‍ ഔദ്യോഗികമായി തന്നെ അറിയിക്കും. എമിറേറ്റ്‌സിനെ ഉദ്ധരിച്ച് ദുബായ് മീഡിയാ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.