മുംബൈ: ബോളിവുഡ് നടി സാറ അലി ഖാന്‍റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഒരു വിമാന യാത്രയിലെ ദൃശ്യങ്ങളാണ് വൈറലായത്. പിങ്ക് നിറത്തിലുള്ള വസ്ത്രം ധരിച്ച സാറ, ഒരു എയർ ഹോസ്റ്റസ് അബദ്ധവശാൽ അവരുടെ വസ്ത്രത്തിൽ ജ്യൂസ് തെറിപ്പിച്ചതില്‍ അസ്വസ്ഥയായി എന്ന തരത്തിലാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

എഴുന്നേറ്റു നിന്ന് വാഷ്‌റൂമിലേക്ക് പോകുന്നതിന് മുമ്പ് എയർ ഹോസ്റ്റസിനെ അതൃപ്തിയോടെ നോക്കുന്ന വീഡിയോയാണ് വൈറലാകുന്നത്.  #SaraOutfitSpill എന്ന ഹാഷ്‌ടാഗിനൊപ്പം പാപ്പരാസികൾ ഇൻസ്റ്റാഗ്രാമിൽ വീഡിയോ വ്യാപകമായി ഷെയര്‍ ചെയ്തിട്ടുണ്ട്.  എന്നാല്‍ സെക്കന്‍റുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ എന്ത് സംഭവിച്ചുവെന്ന് വ്യക്തമല്ല. സംഭവം പരസ്യ ചിത്രീകരണത്തിന്‍റെ ഭാഗമാണോ അതോ സിനിമാ ഷൂട്ടിംഗിന്‍റെ ഭാഗമാണോ എന്ന ചോദ്യവും ഉയരുന്നുണ്ട്. 

https://www.instagram.com/reel/C9ztGx0usjv/?igsh=Z2FkdWR3Y3FtaGl4