എറണാകുളം ജില്ലയിൽ ഇന്ന് 934 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവർ 26 പേരാണ്. സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ 740 പേരുണ്ട്. രോഗത്തിന്റെ ഉറവിടമറിയാത്തവർ 150 പേരുണ്ട്. രോഗം സ്ഥിരീകരിച്ചവരിൽ 16 പേർ ആരോഗ്യ പ്രവർത്തകരാണ്.

 

തിരുവനന്തപുരം ജില്ലയിൽ ഇന്ന് 856 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 708 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 29 ആരോഗ്യ പ്രവർത്തകർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. 9 മരണവും ജില്ലയിലിന്ന് റിപ്പോർട്ട് ചെയ്തു. 363 പേരാണ് ജില്ലയിലിന്ന് രോഗമുക്തി നേടിയത്. നിലവിൽ 11487 പേരാണ് ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.

അതേസമയം സംസ്ഥാനത്ത് ഇന്ന് 8,135 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2828 പേർ രോഗമുക്തരായി. കോഴിക്കോട്- 1072, മലപ്പുറം- 968, എറണാകുളം- 934, തിരുവനന്തപുരം- 856, ആലപ്പുഴ- 804, കൊല്ലം- 633, തൃശൂർ- 613, പാലക്കാട്- 513, കാസർഗോഡ്- 471, കണ്ണൂർ- 435, കോട്ടയം- 340, പത്തനംതിട്ട- 223, വയനാട്- 143, ഇടുക്കി- 130 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് ഇന്ന് 29 കൊവിഡ് മരണമാണ് സ്ഥിരീകരിച്ചത്. രോഗബാധ സ്ഥിരീകരിച്ചവരിൽ 105 പേർ ആരോഗ്യപ്രവർത്തകരാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 59157 സാമ്പിളുകൾ പരിശോധിച്ചു.

സംസ്ഥാനത്ത് ഇന്ന് 7013 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു. 730 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട്- 1013, മലപ്പുറം- 879, എറണാകുളം- 740, തിരുവനന്തപുരം- 708, ആലപ്പുഴ- 774, കൊല്ലം- 620, തൃശൂർ- 603, പാലക്കാട്- 297, കാസർഗോഡ്- 447, കണ്ണൂർ- 279, കോട്ടയം- 316, പത്തനംതിട്ട- 135, വയനാട്- 135, ഇടുക്കി- 67 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.