അന്തരിച്ച ഗായകന് എസ്. പി. ബാലസുബ്രഹ്മണ്യത്തോടുള്ള ആദരസൂചകമായി ഒരുക്കിയിരിക്കുന്ന സംഗീത വിഡിയോ ‘അഞ്ജലി പ്രാണാഞ്ജലി’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ രീതിയിലാണ് വിഡിയോ ഒരുക്കിയിരിക്കുന്നത്. എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ അനശ്വര ഗാനങ്ങളോടെയാണ് വിഡിയോ ആരംഭിക്കുന്നത്. രാജീവ് ഗോവിന്ദനാണ് വിഡിയോയ്ക്ക് പിന്നില്‍.
രാഹുല്‍രാജ് ഈണം പകര്‍ന്ന ഗാനം ഹരിചരണാണ് ആലപിച്ചത്. മഗേഷ് കൊല്ലേരിയാണ് സംവിധാനം നിര്‍വഹിച്ചത്. വാട്ടര്‍ബൗണ്ട് മീഡിയയാണ് നിര്‍മാണം.