വാഷിംഗ്ടണ്‍ ഡിസി: എല്ലാ ദിവസവും കോവിഡ് പരിശോധനയ്ക്ക് വിധേയനാകുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വൈറ്റ്ഹൗസിലെ സുരക്ഷാ ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ട്രംപിന്റെ തീരുമാനം.
അയാളെ എനിക്ക് നന്നായി അറിയാം. നല്ല മനുഷ്യനാണ്. പക്ഷെ അദേഹവുമായി ഞാന്‍ ചെറിയ രീതിയില്‍ സമ്പര്‍ക്കത്തിലേര്‍പ്പെട്ടിട്ടുണ്ട്. വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും അദേഹവുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ഞങ്ങള്‍ രണ്ടു പേരും പരിശോധനയ്ക്കു വിധേയരായിരുന്നു. വൈറ്റ്ഹൗസില്‍ ട്രംപ് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
വൈസ് പ്രസിഡന്റും വൈറ്റ് ഹൗസിലെ മറ്റു ജീവനക്കാരും എല്ലാ ദിവസവും കോവിഡ് പരിശോധനയ്ക്കു വിധേയരാകാറുണ്ട്. ഇന്നലെയും ഇന്നും ഞാന്‍ പരിശോധനയ്ക്കു വിധേയനായി. നെഗറ്റീവായിരുന്നു പരിശോധന ഫലമെന്നും ട്രംപ് വ്യക്തമാക്കി.