തി​രു​വ​ന​ന്ത​പു​രം: എ​സ്‌എ​സ്‌എ​ല്‍​സി, ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി, വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷ​ക​ള്‍​ക്കാ​യി സ്കൂ​ളു​ക​ളി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ എ​ത്തി​ച്ചേ​രാ​നു​ള്ള ഗ​ത​ഗ​ത സൗ​ക​ര്യം അ​താ​ത് സ്കൂ​ളു​ക​ളി​ലെ പ്ര​ഥ​മാ​ധ്യാ​പ​ക​ര്‍ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നു പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ മാ​ര്‍​ഗ​നി​ര്‍​ദേ​ശം. ഓ​രോ വി​ദ്യാ​ര്‍​ഥി​ക്കും വി​ദ്യാ​ല​യ​ത്തി​ലേ​ക്ക് എ​ത്തി​ച്ചേ​രാ​നു​ള്ള ഗ​താ​ഗ​ത സൗ​ക​ര്യം ക്ലാ​സ് ടീ​ച്ച​ര്‍​മാ​രു​ടെ സ​ഹാ​യ​ത്തോ​ടെ പ്ര​ഥ​മാ​ധ്യാ​പ​ക​ര്‍ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നാ​ണ് നി​ര്‍​ദേ​ശി​ച്ചി​ട്ടു​ള്ള​ത്.

വി​ദ്യാ​ര്‍​ഥി​ക​ള്‍ സ്കൂ​ളി​ല്‍ എ​ത്തി​ച്ചേ​രു​ന്ന​തി​നാ​യി സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ള്‍, പൊ​തു​ഗ​താ​ഗ​തം, സ്കൂ​ള്‍ ബ​സു​ക​ള്‍, പി​ടി​എ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യു​ള്ള വാ​ഹ​ന സൗ​ക​ര്യം തു​ട​ങ്ങി​യ​വ ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണം. ത​ദ്ദേ​ശ ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍, പ​ട്ടി​ക​ജാ​തി-​വ​ര്‍​ഗ വ​കു​പ്പ് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണം ഇ​ക്കാ​ര്യ​ത്തി​ല്‍ തേ​ടാം. സ​മീ​പ​ത്തു​ള്ള വി​ദ്യാ​ല​യ​ങ്ങ​ളി​ലെ ബ​സു​ക​ളും ഇ​തി​നു​വേ​ണ്ടി പ്ര​യോ​ജ​ന​പ്പെ​ടു​ത്താം.

വി​ദ്യാ​ല​യ​ങ്ങ​ളു​ടെ വാ​ഹ​നം ക്ര​മീ​ക​രി​ച്ചു ന​ല്‍​കു​ന്ന​തി​നു ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ര്‍​മാ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി. ആ​ദ്യം പ​റ​ഞ്ഞ രീ​തി​യി​ല്‍ ഗ​താ​ഗ​ത സൗ​ക​ര്യം ഉ​റ​പ്പു​വ​രു​ത്താ​ന്‍ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ബ​ന്ധ​പ്പെ​ട്ട ആ​ര്‍​ഡി​ഡി, എ​ഡി,ഡി​ഇ​ഒ എ​ന്നി​വ​രെ അ​റി​യി​ച്ച്‌ പ​രീ​ക്ഷ​യ്ക്ക് വി​ദ്യാ​ര്‍​ഥി​ക​ളെ എ​ത്തി​ക്കു​ന്ന​തി​നാ​യി വി​ദ്യാ​ല​യ​ങ്ങ​ള്‍​ക്ക് വാ​ഹ​നം വാ​ട​ക​യ്ക്കു എ​ടു​ക്കാം.

മ​റ്റ് സ്കൂ​ളു​ക​ളു​ടെ വാ​ഹ​നം എ​ടു​ക്കു​ന്പോ​ള്‍ ഇ​ന്ധ​ന ചെ​ല​വ്, ഡ്രൈ​വ​റു​ടെ ദി​വ​സ വേ​ത​നം എ​ന്നി​വ​യും വാ​ഹ​നം എ​ടു​ക്കേ​ണ്ടി വ​രു​ന്ന ഘ​ട്ട​ത്തി​ല്‍ ന​ല്‍​കേ​ണ്ടി​വ​രു​ന്ന വാ​ട​ക​യും സ്കൂ​ളി​ന്‍റെ സ്പെ​ഷ​ല്‍ ഫീ​സ്, പി​ടി​എ ഫ​ണ്ട് എ​ന്നി​വ​യി​ല്‍ നി​ന്നു ക​ണ്ടെ​ത്ത​ണം. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട തീ​രു​മാ​നം വെ​ള്ളി​യാ​ഴ്ച പ്ര​ഥ​മാ​ധ്യാ​പ​ക​ര്‍ പി​ടി​എ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി യോ​ഗം വി​ളി​ച്ചു ചേ​ര്‍​ത്തു കൈ​ക്കൊ​ള്ള​ണം.