എ.ഐ.എ.ഡി.എം.കെയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി എടപ്പാടി പളനി സ്വാമിയെ പ്രഖ്യാപിച്ചു. ഒ.പനീർ ശെൽവം ഉപമുഖ്യമന്ത്രി സ്ഥാനാർത്ഥിയാകും. സ്ഥാനാർത്ഥി നിർണയത്തിന് പതിനൊന്നംഗ സ്റ്റിയറിംഗ് കമ്മിറ്റിയെ നിയോഗിച്ചു.

മുഖ്യമന്ത്രി സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുമ്പേ തന്നെ പതിനൊന്നംഗ സ്റ്റിയറിംഗ് കമ്മിറ്റിയെ നിയോഗിക്കണമെന്നായിരുന്നു പനീർ സെൽവത്തിന്റെ ആവശ്യം. 2017 ൽ ഇപിഎസ്-ഒപിഎസ് പക്ഷങ്ങൾ ലയിച്ചപ്പോൾ ഒപിഎസ് ക്യാമ്പ് മുന്നോട്ട് വച്ച പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു സ്റ്റിയറിംഗ് കമ്മിറ്റിയുടെ രൂപീകരണം.

പി തങ്കമണി, എസ്പി വേലുമണി, ഡി.ജയകുമാർ, ഡെപ്യൂട്ടി കോർഡിനേറ്റർമാരായി കെപി മുനുസ്വാമി, ആർ വൈതിലിംഗം എന്നിവരാണ് സ്റ്റിയറിംഗ് കമ്മിറ്റിയിലെ പ്രധാനികൾ.

പനീർ സെൽവത്തിന് മുഖ്യമന്ത്രി സ്ഥാനം താത്പര്യമുണ്ടായിരുന്നുവെങ്കിലും നിലവിൽ സ്റ്റിയറിംഗ് കമ്മിറ്റിയുടെ നിയന്ത്രണം ലഭിച്ചതോടെ തൃപ്തി അറിയിച്ചിട്ടുണ്ട്.