ഹൂസ്റ്റൺ∙ ഐഎൻഒസി (കേരള) ടെക്സസ് ചാപറ്ററിന്റെ മീറ്റിംഗ് പ്രസിഡന്റ് ജോയി തുമ്പമണ്ണിന്റെ അധ്യക്ഷതയിൽ കൂടി. ഇന്ത്യയുടെ 13–ാം പ്രസിഡന്റായിരുന്ന പ്രണബ് മുഖർജിയുടെ ദേഹവിയോഗത്തിൽ ദുഖവും അനുശോചനവും രേഖപ്പെടുത്തുന്ന പ്രമേയം ചാർളി പടനിലം അവതരിപ്പിച്ചു. കോൺഗ്രസ്സ് പാർട്ടിയുടെയും പോഷകസംഘടനകളുടെയും മുൻകാല സജീവ പ്രവർത്തകരും ഭാരവാഹികളുമടക്കമുള്ളവർ ഓൺലൈൻ മീറ്റിംഗിൽ പങ്കെടുത്തു.
നിയമസഭാ സാമാജികനായി 50 വർഷം പൂർത്തീകരിക്കുന്ന ലീഡർ ഉമ്മൻ ചാണ്ടിയെ അനുമോദിച്ചു കൊണ്ട് വിവിധ മേഖലകളിലുള്ളവർ പ്രസംഗിച്ചു. സ്നേഹവും സന്തോഷവും പങ്കിട്ടുകൊണ്ട് ഉമ്മൻ ചാണ്ടി മറുപടി പ്രസംഗത്തിൽ എല്ലാ പ്രവർത്തകരെയും അഭിനന്ദിക്കുകയും സ്നേഹം അറിയിക്കുകയും ചെയ്തു. ഉമ്മൻ ചാണ്ടിയെ അഭിനന്ദിച്ചു കൊണ്ട് കെപിസിസി ജന.സെക്രട്ടറി ടോം കല്ലാനി, ഐഎൻഒസി കേരളാ യുടെ നാഷണൽ ചെയർമാൻ കളത്തിൽ വർഗ്ഗീസ്സ് , നാഷനൽ പ്രസിഡന്റ് ജോബി ജോർജ്, വൈ.പ്രസിഡന്റ് ഡോ.മാമ്മൻ സി. ജേക്കബ്ബ്, ഫൊക്കാനാ പ്രസിഡന്റ് ജോർജി വർഗ്ഗീസ്സ് , ഫോമാ പ്രസിഡന്റ്അനിയൻ ജോർജ് എന്നിവരും പ്രസംഗിച്ചു. ബോബി പാറയിൽ കൃതഞ്ജത അർപ്പിച്ചു.