ഇന്ത്യൻ പ്രീമിയർ ലീഗ് പതിമൂന്നാം സീസണിലെ മൂന്നാം മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരബാദിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ബാറ്റ് ചെയ്യും. ടോസ് നേടിയ സൺറൈസേഴ്സ് നായകൻ ഡേവിഡ് വാർണർ ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇരു ടീമുകളും സർപ്രസി ഇലവനെയാണ് ഇറക്കിയിരിക്കുന്നത്.

 

സൺറൈസേഴ്സ് ഹൈദരാബാദിൽ പ്രിയം ഗാർഗ് അരങ്ങേറും. അഭിഷേക് ശർമ്മ, മിച്ചൽ മാർഷ്, ത്യാഗരാജൻ നടരാജൻ എന്നീ താരങ്ങളും കളിക്കും. മുഹമ്മദ് നബി, ഖലീൽ അഹ്മദ്, കെയിൻ വില്ല്യംസൺ, അബ്ദുൽ സമദ് തുടങ്ങിയ താരങ്ങളെ ഒഴിവാക്കി.

റോയൽ ചലഞ്ചേഴ്സിൽ ദേവദത്ത് പടിക്കൽ പാർത്ഥിവിനെ മറികടന്ന് ടീമിൽ ഇടം നേടി. മോറിസിനെ പുറത്തിരുത്തിയ ബാംഗ്ലൂർ വിക്കറ്റ് കീപ്പറായി ജോഷ് ഫിലിപ്പെയെ ടീമിൽ ഉൾപ്പെടുത്തി.