വാഷിംഗ്ടണ്‍ ഡിസി: ഇന്‍സ്പെക്ടര്‍ ജനറല്‍ സ്റ്റീവ് ലിനിക്കിനെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പുറത്താക്കിയ സംഭവത്തില്‍ വിശദീകരണവുമായി വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ.
തനിക്കെതിരായ അന്വേഷണത്തിന്റെ പേരിലാണ് ഇന്‍സ്പെക്ടര്‍ ജനറല്‍ സ്റ്റീവ് ലിനിക്കിനെ ട്രംപ് പുറത്താക്കിയതെന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് പോംപിയോ പറഞ്ഞു.
ലിനിക്കിനെ സ്ഥാനത്തുനിന്ന് നീക്കാന്‍ ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ അദ്ദേഹം തനിക്കെതിരെ അന്വേഷണം തുടങ്ങിയിരുന്നതായി അറിഞ്ഞിരുന്നില്ല- പോംപിയോ വ്യക്തമാക്കി. ലിനിക്ക്, ഡിപ്പാര്‍ട്ട്മെന്റിന്റെ രീതികള്‍ക്കനുസരിച്ച് നന്നായി പ്രവര്‍ത്തിച്ചിരുന്നില്ലെന്ന കാര്യം പ്രസിഡന്റിനോട് അറിയിച്ചിരുന്നുവെന്നും പോംപിയോ പറഞ്ഞു. അത് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ പതിവുനടപടി മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.