ബ്രസൽസ്: കോവിഡ് സാന്പത്തിക പ്രതിസന്ധി നേരിടാൻ 500 ബില്യൻ യൂറോയുടെ രക്ഷാ പാക്കേജ് യൂറോപ്യൻ യൂണിയൻ പ്രഖ്യാപിച്ചു. എല്ലാ അംഗരാജ്യങ്ങൾക്കും തൃപ്തികരമായ രക്ഷാപാക്കേജിനായി 15 തവണ നടത്തിയ ചർച്ചകൾ പരായപ്പെട്ട ശേഷമാണ് ഇപ്പോൾ ധാരണയായത്. അഞ്ഞൂറ് ബില്യൻ യൂറോയുടെ താത്കാലിക രക്ഷാപാക്കേജിനു മാത്രമാണ് ചർച്ചയിൽ അംഗീകാരം ലഭിച്ചത്. ഇറ്റലിയും സ്പെയിനും കൊറോണ ബോണ്ടുകൾ പുറപ്പെടുവിക്കണം എന്ന് ആവശ്യപ്പെടുന്നതിനെ ജർമനിയും നെതർലൻഡ്സും എതിർത്തുവരികയാണ്.