ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 528 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 98,585 ആയി. 294 പേര്‍ക്ക് കൂടി രോഗം ഭേദമായി.ആകെ രോഗമുക്തരായവരുടെ എണ്ണം 88528 ആയി. 89.7 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.
കഴിഞ്ഞ 24 മണിക്കൂറില്‍ ഒമാനില്‍ 11 പേരാണ് കൊവിഡ് മൂലം മരണപ്പെട്ടത്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 935 ആയി. 512 പേരാണ് നിലവില്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ 190 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.