മസ്​കത്ത്​: ഒമാനിലെ കോവിഡ്​ ബാധയുടെ കേന്ദ്രസ്​ഥാനമായ മത്രയില്‍ പരിശോധന ഉൗര്‍ജിതമാക്കിയതോടെ രോഗികളുടെ എണ്ണവും ഉയരുന്നു. തിങ്കളാഴ്​ച 128 പേര്‍ക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. കഴിഞ്ഞ ഫെബ്രുവരി 24ന്​ രോഗബാധ സ്​ഥിരീകരിച്ചശേഷം ഇതാദ്യമായാണ്​ രാജ്യത്ത്​ ഒറ്റദിവസം നൂറിലധികം പേര്‍ക്ക്​ രോഗം സ്​ഥിരീകരിക്കുന്നത്​. ഇതോടെ രാജ്യത്ത്​ മൊത്തം കോവിഡ്​ സ്​ഥിരീകരിച്ചവരുടെ എണ്ണം 727 ആയി ഉയര്‍ന്നു.

പ​ുതുതായി രോഗം സ്​ഥിരീകരിച്ചവരില്‍ മുപ്പതോളം മലയാളികളുമുണ്ട്​. അസുഖം സുഖപ്പെട്ടവരുടെ എണ്ണം 124 ആയി ഉയരുകയും ചെയ്​തു. പുതുതായി 15 പേര്‍ക്കാണ്​ അസുഖം സുഖപ്പെട്ടത്​. രോഗബാധിതരില്‍ രണ്ട്​ സ്വദേശികളും രണ്ട്​ വിദേശികളുമാണ്​ മരിച്ചത്​. 41ഉം 37ഉം വയസ്സുള്ള വിദേശികളാണ്​ മരിച്ചത്​. ഇതില്‍ 41കാരന്‍ ബംഗ്ലാദേശിയാണ്​. പുതുതായി രോഗം സ്​ഥിരീകരിച്ച മലയാളികളടക്കമുള്ളവരെ ആരോഗ്യ വകുപ്പി​​െന്‍റ ​െഎസൊലേഷന്‍ കേന്ദ്രങ്ങളിലേക്ക്​ മാറ്റി. റൂവിയിലും പരിസരത്തുമുള്ള ​െഎസൊലേഷന്‍ കേന്ദ്രങ്ങള്‍ നിറഞ്ഞതിനാല്‍ നഗരത്തില്‍ നിന്ന്​ കിലോമീറ്ററുകള്‍ അകലെയുള്ള മിസ്​ഫയി​േലക്കാണ്​ ഇവരെ കൊണ്ടുപോയത്​.

പരിശോധനക്കും ചികിത്സക്കും തിരിച്ചറിയല്‍ കാര്‍ഡുകള്‍ ആവശ്യമില്ലെന്ന്​ ആരോഗ്യ വകുപ്പ്​ വിവിധ ഭാഷകളില്‍ അറിയിപ്പ്​ നല്‍കിയതിനാല്‍ ബംഗ്ലാദേശ്​ സ്വദേശികള്‍ പരിശോധനക്ക്​ കൂടുതലായി മുന്നോട്ടുവരുന്നുണ്ട്​. സിബ്​ലത്ത്​ മത്ര, മത്ര ഹെല്‍ത്ത്​ സ​െന്‍റര്‍, വാലി ഒാഫിസിന്​ സമീപമുള്ള ക്യാമ്ബ്​ എന്നിവിടങ്ങളിലായുള്ള പരിശോധന ക്യാമ്ബുകളിലാണ്​ വിദേശികള്‍ കൂടുതലായി എത്തുന്നത്​. പനിയും തൊണ്ടവേദനയുമടക്കം കോവിഡ്​ ലക്ഷണങ്ങളുള്ളവരുടെ സാമ്ബിളുകള്‍ മാത്രമാണ്​ ശേഖരിക്കുന്നത്​.

രാവിലെ ഒമ്ബതു​ മുതല്‍ രാത്രി ഒരു മണി വരെയാണ്​ ക്യാമ്ബുകള്‍ പ്രവര്‍ത്തിക്കുന്നത്​. സ്വാബ്​ ശേഖരിച്ച ശേഷം ബോഷറിലെ സെന്‍ട്രല്‍ ലാബിലാണ്​ പരിശോധന നടത്തുന്നത്​. പരമാവധി രണ്ടു​ദിവസത്തിനുള്ളില്‍ പരിശോധന ഫലം ലഭ്യമാകുന്നുണ്ട്​. സാമ്ബിളുകള്‍ നല്‍കുന്നവര്‍ ഫലം വരുന്നതു​വരെ താമസസ്​ഥലത്ത്​ അറ്റാച്ച്‌​ഡ്​ ബാത്ത്​റൂമോടെയുള്ള സ്​ഥലത്ത്​ ​െഎസൊലേഷന്‍ സൗകര്യത്തില്‍ കഴിയണം. ഫലം വന്നശേഷമാണ്​ ​െഎസൊലേഷനിലേക്ക്​ മാറ്റുക. സുരക്ഷിതത്വം ഉറപ്പാക്കാന്‍ സാമൂഹിക അകലം പാലിക്കല്‍, വീടുകളില്‍ തുടരല്‍, കൈകള്‍ സോപ്പും വെള്ളവുമുപയോഗിച്ച്‌​ കഴുകല്‍, മാസ്​ക്​ ധരിക്കല്‍ എന്നിവ ഉറപ്പാക്കണമെന്നും ആരോഗ്യമന്ത്രാലയം ഒാര്‍മിപ്പിച്ചു.