ഒമാനില്‍ പുതുതായി 738 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ഒമാന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു.പുതിയ രോഗികളില്‍ 324 സ്വദേശികളും 414 വിദേശികളുമാണ്‌. ഇതോടെ ആകെ രോഗികളുടെ എണ്ണം 13,538 ആയി. എട്ട് പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 67 ആയി. 2845 പേര്‍ക്ക് രോഗം ഭേദമായി. 10626 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. പുതിയ രോഗികളില്‍ 528 പേരും മസ്കത്ത് ഗവര്‍ണറേറ്റില്‍ നിന്നുള്ളവരാണ്.