മസ്‌ക്കറ്റ് : ഒമാനിലുണ്ടായ വാഹനാപകടത്തില്‍ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. പാലക്കാട് ഒറ്റപ്പാലം സ്വദേശി സുദീപ് ആണ് സൊഹാറിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്. മസ്‌ക്കറ്റ് അസൈബയിലുള്ള ഫ്യൂച്ചര്‍ ടെക്നിക്കല്‍ ട്രേഡിങ്ങ്, അവരുടെ തന്നെ ബ്രൈറ്റ് ഹോം എന്നീ സ്ഥാപനങ്ങളിലാണ് ജോലി നോക്കിയിരുന്നു. അടുത്തിടെയാണ് ഇവരുടെ തന്നെ സൊഹാറിലുള്ള ഫ്യൂച്ചര്‍ ടെക്നിക്കല്‍ ട്രേഡിങ്ങിലേക്ക് മാറിയത്. 12 വര്‍ഷത്തോളമായി സുധീപ് ഓമനിലാണ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നതായി ഒപ്പം ജോലി ചെയ്യുന്നവര്‍ അറിയിച്ചു.