മ​സ്​​ക​ത്ത്​: ഒ​മാ​നി​ല്‍ ഞാ​യ​റാ​ഴ്​​ച പു​തു​താ​യി കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ച​ത്​ 1,014 പേ​ര്‍​ക്ക്. ഫെ​ബ്രു​വ​രി അ​വ​സാ​ന വാ​രം ഒ​മാ​നി​ല്‍ ആ​ദ്യ​മാ​യി കോ​വി​ഡ്​ ബാ​ധ സ്​​ഥി​രീ​ക​രി​ച്ച ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ്​ ഇ​ത്ര​യ​ധി​കം പേ​ര്‍​ക്ക്​ രോ​ഗ​ബാ​ധ റി​പ്പോ​ര്‍​ട്ട്​ ചെ​യ്യു​ന്ന​ത്​. കൊ​ല്ലം സ്വ​ദേ​ശി​യ​ട​ക്കം ഏഴു​പേരാണ്​ ഇന്നലെ മ​രി​ച്ചത്​. ഇ​തോ​ടെ മ​ര​ണ സം​ഖ്യ 49 ആ​യി. മരിച്ചവരില്‍ 28 പേര്‍ പ്രവാസികളും 21 പേര്‍ സ്വദേശികളുമാണ്​. ഇതാദ്യമായാണ്​ ഒരു ദിവസം ഇത്രയധികം മരണം റിപ്പോര്‍ട്ട്​ ചെയ്യപ്പെടുന്നത്