മസ്കത്ത്: ഒമാനില്‍ ഞായറാഴ്ച 1197 പേര്‍ക്ക് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് രോഗ ബാധിതര്‍ 38150 ആയി. 3292 പേര്‍ക്കാണ് രോഗപരിശോധന നടത്തിയത്. പുതിയ രോഗികളില്‍ 488 പേര് പ്രവാസികളും 709 പേര് സ്വദേശികളുമാണ്. 837 പേര്‍ക്ക് കൂടി രോഗം ഭേദമായിട്ടുണ്ട്. ഇതോടെ രോഗമുക്തരായവരുടെ എണ്ണം 21200 ആയി. നാലു പേര് കൂടി മരണപ്പെട്ടതോടെ മരണസംഖ്യ 163 ആയി ഉയരുകയും ചെയ്തു. 16787 പേരാണ് നിലവില്‍ അസുഖബാധിതരായിട്ടുള്ളത്. 62 പേരെ കൂടി പ്രവേശിപ്പിച്ചതോടെ ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 423 ആയി. ഇതിൽ 118 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്. പുതിയ രോഗികളിൽ 562 പേരാണ് മസ്കത്ത് ഗവർണറേറ്റിൽ നിന്നുള്ളത്. ഇതോടെ മസ്കത്ത് ഗവർണറേറ്റിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 25905 ആയി.