ബെംഗളുരു; ഒറ്റ ദിവസം കുടിച്ച് തീര്‍ത്തത് 45 കോടിയുടെ മദ്യം, ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കര്‍ണാടകയില്‍ മദ്യവില്‍പ്പനശാലകള്‍ തുറന്നതോടെ തിങ്കളാഴ്ച വിറ്റത് 45 കോടിയുടെ മദ്യം.
കോടികള്‍ കൈവന്ന മദ്യ വില്‍പ്പനയെക്കുറിച്ച് സംസ്ഥാന എക്സൈസ് വകുപ്പാണ് അറിയിച്ചത്, കര്‍ണ്ണാടകയില്‍ 40 ദിവസത്തിനു ശേഷമാണ് മദ്യവില്‍പ്പനശാലകള്‍ തുറന്നത്.
ഹോട്ട്സ്പോട്ടുകള്‍ ഒഴികെയുള്ളിടത്ത് രാവിലെ ഒന്‍പതു മുതല്‍ രാത്രി ഏഴ് വരെയാണ് മദ്യഷോപ്പുകള്‍ തുറന്നത്, ചിലയിടങ്ങളില്‍ ഒരു കിലോമീറ്റര്‍ നീണ്ട നിരതന്നെ മദ്യം വാങ്ങുന്നതിനായി ദൃശ്യമായിരുന്നു,