തിരുവനന്തപുരം | ലോക്ക്ഡൗണിന്റെ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ജൂണ്‍ ഒന്നിന് തന്നെ ആരംഭിച്ചേക്കും. രാവിലെ 8.30 മുതല്‍ 5.30 വരെയായിരിക്കും ക്ലാസുകള്‍. എസ് എസ് എല്‍ സി, ഹയര്‍സെക്കന്‍ഡറി മൂല്യനിര്‍ണ്ണയവും ജൂണ്‍ ഒന്ന് മുതല്‍ തന്നെ ആരംഭിക്കും. വിദ്യാഭ്യാസ ഡയറക്ടര്‍ ജനറല്‍ വിളിച്ച യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്.
അതേ സമയം, കേന്ദ്രനിര്‍ദേശം വന്നതിന് ശേഷമായിരിക്കും സ്കൂളുകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകുക. ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ പറ്റാത്തവര്‍ക്ക് മറ്റ് സംവിധാനങ്ങള്‍ ക്രമീകരിക്കും. സ്വന്തം വീട്ടില്‍ നിന്ന് ഓണ്‍ലൈനായി പങ്കെടുക്കാനാകാത്ത കുട്ടികള്‍ക്ക് തൊട്ടടുത്ത കോളേജിനെയോ ലൈബ്രറിയയോ ആശ്രയിക്കാം.ഓണ്‍ലൈന്‍ ക്ലാസുകളില്‍ വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്നുണ്ടെന്ന് അധ്യാപകര്‍ ഉറപ്പാക്കണം.