ന്യൂഡല്‍ഹി: നടി കങ്കണ റണാവത്ത് സഞ്ചരിച്ച വിമാനത്തിനുള്ളില്‍ മോശമായി പെരുമാറിയതിന് ഒന്‍പത് മാധ്യമപ്രവര്‍ത്തകര്‍ക്ക് യാത്ര വിലക്കി ഇന്‍ഡിഗോ വിമാന കമ്പനി .15 ദിവസത്തേക്ക് വിലക്ക് ഏര്‍പെടുത്തിരിക്കുന്നത്. സെപ്റ്റംബര്‍ ഒന്‍പതിനാണ് നടപടിക്ക് ആധാരമായ സംഭവം നടക്കുന്നത്.അന്തരിച്ച നടന് സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബദ്ധപ്പെട്ട് കങ്കണയും മഹാരാഷ്ട്ര സര്‍ക്കാരും തമ്മില്‍ വലിയ വാക്ക് പോര് നിലനിന്നിരുന്നു. ഇതിനിടെ തന്റെ സ്വദേശമായ ചണ്ഡീഗഢില്‍നിന്ന് മുംബൈയിലേക്ക് വരാന്‍ കങ്കണ തീരുമാനിച്ചു.
ഇന്‍ഡിഗോ വിമാനത്തിലായിരുന്നു കങ്കണ മുംബൈയിലേക്ക് പുറപ്പെട്ടത്. ഈ വിമാനത്തിനുള്ളില്‍ ഉണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകര്‍ സുരക്ഷാ- സാമൂഹിക അകലം പാലിക്കുക എന്നീ നിര്‍ദേശങ്ങള്‍ ലംഘിച്ച് റിപ്പോര്‍ട്ടിങ് നടത്തുകയായിരുന്നു.വിമാനത്തിനുള്ളില്‍ മോശമായി പെരുമാറിയെന്ന് ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നടപടി സ്വീകരിക്കാത്തതിന് ഡി ജി സി എ ഇന്‍ഡിഗോക്ക് താക്കീത് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് ഇന്‍ഡിഗോ ആഭ്യന്തര കമ്മിറ്റി രൂപവത്കരിക്കുകയും കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരം നടപടി സ്വീകരിക്കുകയുമായിരുന്നു എന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു