കണ്ണൂര്‍: ജില്ലയില്‍ നാല് പേര്‍ക്ക് ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചു. വിദേശത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കും മുംബൈയില്‍ നിന്നെത്തിയ ഒരാള്‍ക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഒരാള്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്.

ജൂണ്‍ 11ന് കണ്ണൂര്‍ വിമാനത്താവളം വഴി സൗദിയില്‍ നിന്നുള്ള എഐ 1934 വിമാനത്തിലെത്തിയ പയ്യന്നൂര്‍ സ്വദേശിയായ 27 കാരന്‍, ജൂണ്‍ 12ന് കരിപ്പൂര്‍ വിമാനത്താവളം വഴി കുവൈറ്റില്‍ നിന്നെത്തിയ തലശേരി സ്വദേശിയായ 58കാരന്‍ എന്നിവരാണ് വിദേശത്ത് നിന്നും എത്തിയവര്‍. ജൂണ്‍ ഒന്നിന് മുംബൈയില്‍ നിന്നെത്തിയ വാരം സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു.

കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍പ്പെടുന്ന 14കാരനായ ആണ്‍കുട്ടിക്കാണ് സമ്ബര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 320 ആയി.