തിരുവല്ല • കന്യാസ്ത്രീ മഠത്തിലെ അന്തേവാസിയായ 21 കാരി മഠത്തിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പാലിയേക്കര ബസേലിയന്‍ സിസ്​റ്റേഴ്​സ്​ മഠത്തിലാണ് സംഭവം. വിദ്യാര്‍ഥിനിയായ ചുങ്കപ്പാറ സ്വദേശിനി ദിവ്യയാണ്​ (21) മരിച്ചത്. ഇവര്‍ കന്യസ്​ത്രീയാകാനുള്ള പരിശീലനത്തിലായിരുന്നു.

പോലീസെത്തി ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.