കോവിഡ്​ സമയത്ത് ഫേസ്​ബുക്കില്‍ ഒരുപാട്​ ചലഞ്ചുകളുടെ കാലമാണ്​. ചിരി ചലഞ്ചും കപ്പിള്‍ ചലഞ്ചും ഏറ്റെടുത്ത്​ തരംഗമാക്കിയിരിക്കുകയാണ്. ഇത്തരം ചലഞ്ചുകള്‍ക്ക്​ കൈയ്യടിക്കുന്നവരും വിമര്‍ശിക്കുന്നവരും സമൂഹ മാധ്യമങ്ങളില്‍ ഏറെയുണ്ട്​​. എന്നാല്‍, പുനെ പൊലീസിന്​ നല്‍കാനുള്ളത്​ ഒരു മുന്നറിയിപ്പാണ്​.
കപ്പിള്‍ ചലഞ്ചി​ന്റെ ഭാഗമായി ഫേസ്​ബുക്കിലും ട്വിറ്ററിലുമടക്കം ജീവിത പങ്കാളിക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെക്കുന്നവരോട്​ അവ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ്​ പുനെ പൊലീസ്​ പറയുന്നത്​. ‘ജീവിത പങ്കാളിക്കൊപ്പമുള്ള ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കുന്നതിന്​ മുമ്പ്‌​ രണ്ടുവട്ടം ചിന്തിക്കുക. ജാഗ്രതയോടെയല്ലെങ്കില്‍ മനോഹരമായ ചലഞ്ച് വലിയ​ അപകടത്തിലേക്ക് വഴി തെളിക്കാം. സൂക്ഷിക്കുക.!