മീററ്റ്: പാക്കിസ്ഥാനിലെ കറാച്ചിയില്‍ ഇന്നലെയുണ്ടായ വിമാനാപകടത്തില്‍ അത്ഭുതകരമായി രക്ഷപെട്ട ബാങ്ക് ഓഫ് പഞ്ചാബിന്റെ പ്രസിഡന്റെ സഫര്‍ മസൂദിന്റെ കുടുംബ വേരുകള്‍ ഇന്ത്യയില്‍. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ അമ്‌റോഹയിലാണ് മസൂദിന്റെ കുടുംബ വേരുകള്‍. ഇടുപ്പെല്ലിനും കോളര്‍ എല്ലിനും പരുക്കേറ്റ മസൂദ് ആശുപത്രിയില്‍ ചികിത്സയിലാണ്.

മുഹമ്മദിന്റെ കുടുംബം 1952ല്‍ പാക്കിസ്ഥാനിലേക്ക് കുടിയേറുകയായിരുന്നെന്ന് യു.പിയിലെ ബന്ധുവായ ആദില്‍ സഫര്‍ പറഞ്ഞു. ഡോക്യുമെന്‍്‌ററി സംവിധായകന്‍ കൂടിയായ ആദില്‍, മസൂദിന്റെ അമ്മയുടെ കനിസാണ്. 2015ല്‍ പാക്കിസ്ഥാനിലെത്തി ഇയാള്‍ മസൂദിനെയും കുടുംബത്തെയും സന്ദര്‍ശിച്ചിരുന്നു. മാതൃരാജ്യത്തോട് ഇപ്പോഴും ഏറെ സ്‌നേഹം വാക്കുകളാണ് മസൂദിന് പങ്കിടാനുള്ളതെന്ന് ആദില്‍ പറഞ്ഞു.

പരുക്കുകളോടെയാണെങ്കിലും മസൂദ് രക്ഷപെട്ടതിന്‍െ്‌റ ആശ്വാസത്തിലാണ് ഇന്ത്യയിലെ ബന്ധുക്കള്‍. 2015 വരെ നിരവധി വര്‍ഷങ്ങള്‍ ഇരു രാജ്യങ്ങളിലെയും ബന്ധുക്കള്‍ പരസ്പരം സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ ഇന്ത്യാ-പാക് ബന്ധം വഷളായതിനെ തുടര്‍ന്ന് ഇപ്പോള്‍ യാത്ര നിര്‍ത്തിവച്ചിരിക്കുകയാണ്.