തൃശൂര്‍ : കലാഭവന്‍ മണിയുടെ സഹോദരനും നര്‍ത്തകനുമായ ആര്‍എല്‍വി രാമകൃഷ്ണന്‍ ആത്മഹത്യക്ക് ശ്രമിച്ചു. നൃത്ത വിദ്യാലയമായ കലാക്ഷേത്രയില്‍ നിന്നും രാമകൃഷ്ണനെ വിഷം കഴിച്ച നിലയിലാണ് കണ്ടെത്തിയത്.
അദ്ദേഹത്തെ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌ഇപ്പോള്‍. നേരത്തെ ഓണ്‍ലൈന്‍ മോഹിനിയാട്ടം അവതരിപ്പിക്കാന്‍ സംഗീത നാടക അക്കാദമി അനുവദിക്കുന്നില്ലെന്നാരോപിച്ച് രാമകൃഷ്ണന്‍ സമരം നടത്തിയിരുന്നു. അക്കാദമിക്ക് മുന്നില്‍ കുത്തിയിരുന്നാണ് അദ്ദേഹം പ്രതിഷേധിച്ചിരുന്നത്. ജാതി അധിക്ഷേപമാണ് തനിക്ക് നേരിടേണ്ടി വന്നതെന്ന് അന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.