ശ്രീനഗര്‍ : ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ റിയാസ് നായ്ക്കുവിനെ സൈന്യം വധിച്ചു. പുല്‍വാമയിലെ ബേഗ്പോറ ഗ്രാമത്തില്‍ ഒളിച്ചു താമസിച്ചിരുന്ന റിയാസിനെ സൈന്യം രാവിലെ നടന്ന ഏറ്റുമുട്ടലില്‍ വളഞ്ഞിരുന്നു. കഴിഞ്ഞ എട്ടു വര്‍ഷമായി സൈന്യം തേടിക്കൊണ്ടിരുന്ന ഭീകരനാണ് റിയാസ് നായിക്കു.
അര്‍ധരാത്രി 12.15ന് തുടങ്ങിയ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ രാവിലെ സൈന്യം വധിച്ചിരുന്നു. തുടര്‍ന്ന് ഹിസ്ബുല്‍ മുജാഹിദീന്റെ ഒരു മുതിര്‍ന്ന നേതാവും സഹായിയും സൈന്യത്തിന്റെ വലയില്‍പ്പെട്ടിട്ടുണ്ടെന്നും വാര്‍ത്ത പുറത്തുവന്നിരുന്നു. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി രാവിലെ മുതല്‍ താഴ്വരയിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി റദ്ദാക്കിയിരുന്നു.
തുടര്‍ന്നാണ് കഴിഞ്ഞ എട്ടു വര്‍ഷമായി സൈന്യം തേടിക്കൊണ്ടിരിക്കുന്ന റിയാസാണ് അതെന്നും അയാളെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയെന്നമുള്ള വിവരം പുറത്തുവരുന്നത്. കശ്മീരിലെ ഏറ്റവും വലിയ ഭീകരരുടെ പട്ടികയിലുള്ള 12 ലക്ഷം രൂപ തലയ്ക്കു വിലയിട്ട കൊടും ഭീകരനാണ് റിയാസ് നായ്ക്കു.