തിരുവനന്തപുരം: കേരളത്തില്‍ മദ്യം വാങ്ങാനുള്ള ഓണ്‍ലൈന്‍ ക്യൂ ആപ്പ് ഇന്ന് തയ്യാറായേക്കും. അങ്ങനെയാണേല്‍ നാളെ മദ്യശാലകള്‍ തുറക്കാനാണ് നീക്കം. പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം അന്തിമ അനുമതിക്കായി കമ്ബനി ഗൂഗിളിനെ സമീപിച്ചു.
കൊച്ചി ആസ്ഥാനമായ ഫെയര്‍ കോഡ് കമ്ബനി തയ്യാറാക്കിയ ആപ്പ് ഒരാഴ്ച മുമ്ബ് തെരഞ്ഞെടുത്തിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികള്‍ നടത്തിയ പരിശോധനയില്‍ ആപ്പ് പരാജയപ്പെട്ടു. സുരക്ഷാ ഏജന്‍സികള്‍ നിര്‍ദ്ദേശിച്ച പോരാഴ്മകള്‍ പരിഹരിച്ച ശേഷമാണ് ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറിലേക്ക് അനുമതിക്കായി അയച്ചത്. ഓണ്‍ലൈന്‍ വഴി ടോക്കണെടുത്ത് മദ്യം വാങ്ങുന്നതിനുള്ള ആപ്പ് തയ്യാറാക്കുന്നതില്‍ അനിശ്ചിതത്വം തുടരുകയായിരുന്നു.
വൈകുന്നേരത്തോടെ ഗൂഗിളില്‍ നിന്നുള്ള അനുകൂല മറുപടിയാണ് ബെവ്‌കോ പ്രതീക്ഷിക്കുന്നത്. വൈകുന്നേരത്തോടെ ആപ്പ് പൊതുജനങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് ബുക്കിംഗിന് സൗകര്യമുണ്ടായാല്‍ നാളെ മദ്യശാലകള്‍ തുറക്കാനാണ് നീക്കം.