മലപ്പുറം: കാല്‍നടയായി കോയമ്പത്തൂരിലേക്ക് കടക്കാന്‍ ശ്രമിച്ച തമിഴ്നാട് സ്വദേശികളായ 13 അംഗ സംഘത്തെ തിരിച്ചയച്ചു. രാത്രി 12 ഓടെ മലപ്പുറം ജില്ലാ അതിര്‍ത്തിയില്‍ ഇവരെ പോലീസ് തടഞ്ഞു. മലപ്പുറം ജില്ലാ അതിര്‍ത്തിയിലെ കൊടുമുടിയില്‍ വെച്ചാണ് ഇവരെ പോലീസ് തടഞ്ഞത്. സേലം സ്വദേശികളാണ് ഇവര്‍.
തിരൂരിനടുത്തെ വൈലത്തൂരില്‍ താമസസ്ഥലത്ത് നിന്നാണ് വരുന്നതെന്നും
കോയമ്പത്തൂരിലേക്ക് നടന്ന് പോവുകയാണെന്നും ഇവര്‍ പോലീസിനോട് പറഞ്ഞു. കോയമ്ബത്തൂരിലെത്തിയാല് നാട്ടിലെത്താമെന്ന പ്രതീക്ഷയിലാണ് ഇവര്‍ കാല്‍നട യാത്ര ആരംഭിച്ചത്. എന്നാല്‍ പോലീസ് ഇവരെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തി തിരിച്ചയക്കുകയായിരുന്നു.
ആറ് സ്ത്രീകളും ഏഴ് പുരുഷന്മാരുമാണ് സംഘത്തിലുണ്ടായിരുന്നത്. നടന്ന് ക്ഷീണിച്ച ഇവര്‍ക്ക് പോലീസ് വെള്ളവും ഭക്ഷണവും നല്കി. മൂന്ന് പോലീസ് വാഹനങ്ങളിലായി ഇവരെ വൈലത്തൂരിലെ താമസസ്ഥലത്ത് തിരിച്ചെത്തിച്ചു.