മലപ്പുറം: രാഹുല്‍ഗാന്ധി എം പി ഇന്ന് കേരളത്തിലെത്തും . എട്ടുമാസങ്ങള്‍ക്കു ശേഷമാണ് എം പി കേരളസന്ദര്‍ശനം നടത്തുന്നത്. രാവിലെ പതിനൊന്നരയോടെ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തുന്ന എം പി യെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും യു ഡി എഫ് കണ്‍വീനര്‍ എം എം ഹസ്സനും മറ്റു നേതാക്കളും ചേര്‍ന്ന് സ്വീകരിക്കും. കരിപ്പൂരില്‍ നിന്നും റോഡ് മാര്‍ഗം ഉച്ചക്ക് 12 .30 ഓടെ മലപ്പുറത്തെത്തും ശേഷം ജില്ല കളക്ടറേറ്റില്‍ കോവിഡ് അവലോകന യോഗത്തില്‍ പങ്കെടുക്കും.

ശേഷം പ്രളയത്തില്‍ മാതാപിതാക്കളെയും സഹോദരങ്ങളെയും വീടും നഷ്ട്ടമായ മലപ്പുറം എടക്കരയിലെ കാവ്യാ കാര്‍ത്തിക എന്നീ പെണ്‍കുട്ടികള്‍ക്ക് വീടിന്റെ താക്കോല്‍ കൈമാറും . ഈ കുട്ടികള്‍ക്ക് എട്ടു ലക്ഷം രൂപ ചെലവാക്കിയാണ് വീട് നിര്‍മിച്ചു തല്‍കിയത്. ഉരുള്‍പൊട്ടലില്‍ അമ്മയും , മുത്തച്ഛനും , സഹോദരങ്ങളും മരിച്ചതോടെ അനാഥരായ കവളപ്പാറ ആദിവാസി കോളനിയിലെ പെണ്‍കുട്ടികളാണ് ഇവര്‍. ഇരുവരും പഠന സ്ഥലത്തായതിനാലാണ് വലിയ ദുരന്തത്തില്‍ നിന്നും രക്ഷപെട്ടത്.