വാഷിംഗ്ടണ്‍ ഡിസി ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്‍ ആരോഗ്യവാനായി മടങ്ങിയെത്തിയതില്‍ സന്തോഷമുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അദ്ദേഹം ആരോഗ്യവാനായിരിക്കുന്നു എന്നത് ഏറെ ആഹ്ലാദകരമായ കാര്യമാണെന്നും ട്രംപ് ട്വീറ്റ് ചെയ്തു.
സാര്‍വദേശീയ തൊഴിലാളി ദിനത്തിലാണ് കിമ്മിന്റെ പുതിയ ചിത്രങ്ങള്‍ പുറത്ത് വന്നത്. ഉത്തരകൊറിയയില്‍ ഒരു പുതിയ ഫാക്ടറിയുടെ ഉദ്ഘാടനം നിര്‍വഹിക്കുന്ന ചിത്രങ്ങളാണ് പുറത്ത് വന്നത്.
20 ദിവസത്തിനു ശേഷം കിം പൊതുവേദിയില്‍ എന്ന് ചൂണ്ടിക്കാട്ടി ഉത്തരകൊറിയന്‍ ദേശീയ വാര്‍ത്ത ഏജന്‍സിയായ യോന്‍ഹാപ്പും രംഗത്തെത്തിയിരുന്നു. നേരത്തെ, കിം പൊതുവേദികളില്‍ എത്താതായതോടെ അദ്ദേഹം മരണപ്പെട്ടുവെന്നും, അദ്ദേഹത്തിന് അതീവ ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നുമെല്ലാം വാര്‍ത്തകള്‍ പരന്നിരുന്നു.