ബെര്‍ലിന്‍; കിഴക്കന്‍ മെഡിറ്ററേനിയനിലെ വിവാദമായ കടല്‍ പ്രദേശങ്ങളില്‍ വാതക പര്യവേക്ഷണ തര്‍ക്കത്തെ തുടര്‍ന്നുണ്ടാകുന്ന പ്രശ്നങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ജര്‍മന്‍ വിദേശകാര്യമന്ത്രി ഹെയ്കോ മാസ് തുര്‍ക്കിക്ക് മുന്നറിയിപ്പ് നല്കിയിരിക്കുന്നു. ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ താല്പര്യപ്പെടുന്നുണ്ടെങ്കില് രാജ്യങ്ങള്‍ തമ്മിലുള്ള പിരിമുറുക്കം കുറയ്ക്കുന്നതിലും പ്രകോപനം ഉണ്ടാക്കുന്നതിലും ഇടപെടുന്നത് അവസാനിപ്പിക്കണമെന്നും മാസ് സൈപ്രസിലേക്കും ഗ്രീസിലേക്കും യാത്ര തിരിക്കുന്നതിനു മുന്‍പു തന്നെ പറഞ്ഞു.
ഏകപക്ഷീയമായ നടപടികളിലൂടെ ഗ്രീസുമായി തുറന്ന സംഭാഷണ ജാലകം അടയ്ക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഞങ്ങള്‍ തുര്‍ക്കിയോട് അഭ്യര്‍ത്ഥിക്കുന്നു. പുതുക്കിയ തുര്‍ക്കി വാതക പര്യവേഷണങ്ങള്‍ പ്രശ്നങ്ങളുടെ തീവ്രത കുറയ്ക്കുന്നതിനും യൂറോപ്യന്‍ യൂണിയനും തുര്‍ക്കിയും തമ്മിലുള്ള ബന്ധത്തില്‍ കൂടുതല്‍ വികാസത്തിനും കനത്ത തിരിച്ചടിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.