കുവൈത്തിലേക്ക് വരുന്ന എല്ലാ യാത്രക്കാര്‍ക്കും പി സി ആര് പരിശോധന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമെന്ന് സര്‍ക്കാര്‍ വക്താവ് താരിഖ് അല്‍ മുസ്രിം അറിയിച്ചു.ആരോഗ്യ മന്ത്രാലയ മാനദണ്ഡങ്ങള്‍ അനുസരിച്ചു കോവിഡ് പ്രതിരോധ നടപടികള്‍ കര്‍ശനമായും പാലിക്കാതെ യാത്രക്കാരെ കുവൈത്തിലേക്ക് പ്രവേശിപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കോവിഡ് പശ്ചാത്തലത്തില്‍ ആരോഗ്യ മന്ത്രാലയ നിര്‍ദേശങ്ങളും, മാനദണ്ഡങ്ങളും നേരിട്ടു പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള 34 രാജ്യങ്ങള്‍ക്കും ബാധകമാണെന്നും പി സി ആര് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്നും കുവൈത്ത് ന്യൂസ് ഏജന്‍സിയോട് സര്‍ക്കാര്‍ വക്താവ് താരിഖ് അല്‍ മുസ്രിം വിശദീകരിച്ചു.