കുവൈറ്റ്: കുവൈറ്റില്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച പ്രവാസിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. മെഹ്‍ബുലയിലെ ഒരു കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടാന്‍ ശ്രമിച്ച നേപ്പാള്‍ പൗരനാണ് കഴിഞ്ഞ ദിവസം പിടിയിലായത്.

കുവൈത്തിലെ കൊവിഡ് സ്‍പോട്ടുകളിലൊന്നായ മെഹ്‍ബുലയില്‍ കഴിഞ്ഞ മൂന്ന് മാസമായി കടുത്ത നിയന്ത്രണങ്ങള്‍ തുടരുകയാണ്. ഒരാള്‍ കെട്ടിടത്തിന് മുകളിലേക്ക് കയറുന്നത് ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരാണ് കണ്ടെത്തിയത്. ഇയാളെ കീഴ്പ്പെടുത്തിയ ഉദ്യോഗസ്ഥര്‍ പൊലീസ് സ്റ്റേഷനിലെത്തിച്ചു.