കുവൈറ്റില്‍ ഇന്നും 9 പേര്‍ മരണമടഞ്ഞു. പുതുതായി 319 ഇന്ത്യാക്കാരുള്‍പ്പെടെ 955 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

കുവൈറ്റ് സിറ്റി – കൊറോണ വൈറസ്‌ രോഗത്തെ തുടര്‍ന്ന് 9 പേര്‍ കൂടി മരണമടഞ്ഞു. രാജ്യത്ത്‌ കൊറോണ വൈറസ്‌ ബാധയെ തുടര്‍ന്ന് മരണമടഞ്ഞവരുടെ എണ്ണം ഇതോടെ 138 ആയി. 319 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 955 പേര്‍ക്കാണു ഇന്നു രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്‌. ഇതടക്കം ഇന്ന് വരെ ആകെ കൊറോണ വൈറസ്‌ ബാധയേറ്റവരുടെ എണ്ണം 19564 ആയി. ഇവരില്‍ 6311 പേര്‍ ഇന്ത്യാക്കാരാണു. ഇന്ന് രോഗ ബാധിതരായവരുടെ ആരോഗ്യ മേഖ തിരിച്ചുള്ള കണക്കുകള്‍ ഇപ്രകാരമാണു. ഫര്‍വ്വാനിയ 332 അഹമദി 188, ഹവല്ലി 197, കേപിറ്റല്‍ 126, ജഹറ 112. രോഗ ബാധ സ്ഥിരീകരിക്കപ്പെട്ടവരുടെ താമസ കേന്ദ്രങ്ങള്‍ അടിസ്ഥാനമാക്കിയുള്ള കണക്ക്‌ പ്രകാരം ഫര്‍വ്വാനിയയില്‍ നിന്നും 119 പേരും ജിലീബില്‍ നിന്ന് 77പേര്‍ക്കും ഖൈത്താനില്‍ നിന്ന് 67 പേര്‍ക്കും സാല്‍മിയയില്‍ നിന്ന് 66 പേര്‍ക്കുമാണു രോഗ ബാധ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിരിക്കുന്നത്‌. ഇന്ന് 310 പേരാണു രോഗ മുക്തി നേടിയത്‌. ഇതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം 5515 കടന്നു ആയി. ആകെ പേരാണു 13911 ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്‌.ഇവരില്‍ 180 പേര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്നവരാണെന്നും ആരോഗ്യ മന്ത്രാലയം വക്താവ്‌ അബ്ദുല്ല അല്‍ സനദ്‌ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.