ടെഹ്‌റാന്‍ : കെട്ടിടത്തിനു മുകളില്‍ നിന്നും സാഹസികമായി കാമുകിക്കു ചുംബനം നല്‍കുന്ന ചിത്രം ട്വീറ്റ് ചെയ്ത പാര്‍ക്കൗര്‍ അത്‌ലീറ്റിനെയും യുവതിയെയും ഇറാനിയന്‍ പൊലീസ് അറസ്റ്റ് ചെയ്തു. അലിറേസ ജപലാഗി എന്ന ഇരുപത്തിയെട്ടുകാരനെയും കാമുകിയെയും ടെഹ്‌റാന്‍ സൈബര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്.

Alireza Japalaghy@AJapalaghy


طلوع تهران

View image on TwitterView image on TwitterView image on Twitter
195 people are talking about this

ശരിയത്ത് നിയമത്തിനു വിരുദ്ധവും സാമ്ബ്രദായികമല്ലാത്തതുമായ പ്രവൃത്തിയാണ് അറസ്റ്റിനു കാരണമെന്നു പൊലീസ് പറഞ്ഞു. മുന്‍പും അലിറേസ ഇത്തരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ടെന്നും എന്നാല്‍ നടപടിയുണ്ടായിട്ടില്ലെന്നും സുഹൃത്തുക്കള്‍ പറയുന്നു. ഇറാന്റെ കര്‍ശനമായ നിയന്ത്രണങ്ങള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിട്ടുള്ളത്.