തിരുവനന്തപുരം: വരുംനാളുകളില്‍ സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം കൂടുമെന്ന് ആരോഗ്യമന്ത്രി കെ.കെ ഷൈലജയുടെ മുന്നറിയിപ്പ്. വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും കൂടുതല്‍ ആളുകള്‍ എത്തുന്നതോടെ കൂടുതല്‍ പോസിറ്റീവ് കേസുകള്‍ കൂടാന്‍ സാധ്യതയുള്ളത്. പുറത്തുവിന്നു വരുന്നവരില്‍ കുടുതല്‍ രോഗികളുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് മന്ത്രി വ്യക്തമാക്കിയത്.
അതേസമയം, കേരളത്തിനകത്ത് രോഗം വ്യാപനം സംബന്ധിച്ച് ആശങ്കയില്ല. അത്തരം കേസുകള്‍ വളരെ കുറച്ചാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്നു മുതല്‍ ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കുന്നതിനാല്‍ ആളുകള്‍ വ്യക്തിശുചിത്വവും സാമൂഹിക അകലവും അടക്കമുള്ള നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു.
ഇന്നലെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത 29 കേസുകളില്‍ ഒന്നൊഴികെ എല്ലാം വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍ക്കായിരുന്നു.