തിരുവനന്തപുരം: സംസ്ഥാനത്ത് ഡിജിപി പദവിയിലെത്തുന്ന ആദ്യ വനിത ഐപിഎസ് ഉദ്യോഗസ്ഥയായി ആര്‍ ശ്രീലേഖ. ഗതാഗത കമ്മീഷ്ണറായിരുന്ന ശ്രീലേഖയെ ഫയര്‍ഫോഴ്സ് മേധാവിയായും സര്‍ക്കാര്‍ നിയമിച്ചു. എഡിജിപി എം ആര്‍ അജിത് കുമാര്‍ പുതിയ ഗതാഗത കമ്മീഷണറായി നിയമിച്ചിട്ടുള്ളത്. ഡിജിപിമാരായ എ ഹേമചന്ദ്രനും ജേക്കബ് തോമസും വിരമിക്കുന്ന സാഹചര്യത്തിലാണ് ശങ്കര്‍ റെഡ്ഡിക്കും ആര്‍ ശ്രീലേഖയക്ക് ഡിജിപിമാരായി സ്ഥാനക്കയറ്റം ലഭിച്ചത്.
1987 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥയാണ് ആര്‍ ശ്രീലേഖ. ചേര്‍ത്തല, തൃശൂര്‍ എന്നിവിടങ്ങളില്‍ എഎസ്പിയായും തൃശൂര്‍, പത്തനംതിട്ട, ആലപ്പുഴ എന്നിവിടങ്ങളില്‍ എസ്പിയായും സേവനമനുഷ്ഠിച്ചു. നാലുവര്‍ഷത്തോളം സിബിഐ കൊച്ചി യൂണിറ്റില്‍ ജോലി ചെയ്തിരുന്നു. റബര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന്‍, കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍, റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍ എന്നീ പൊതുമേഖല സ്ഥാപനങ്ങളില്‍ ഡയറക്ടറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ഉദ്യോഗസ്ഥ തലത്തില്‍ വലിയ അഴിച്ചു പണിയാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം നടത്തിയത്. പുതിയ ചീഫ് സെക്രട്ടറിയായി ആഭ്യന്തര സെക്രട്ടറി വിശ്വാസി മേത്തയെ നിയമിച്ചു. 1986 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ് രാജസ്ഥാന്‍കാരനായ വിശ്വാസ് മേത്ത. ചീഫ് സെക്രട്ടറി ടോം ജോസ് ഈ മാസം 31ന് ഒഴിയുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം.
വി വേണുവിനെ റവന്യൂ സെക്രട്ടറി സ്ഥാനത്തിന്ന് മാറ്റി ആസൂത്രണ വകുപ്പ് സെക്രട്ടറിയായി നിയമിച്ചു. സര്‍വ്വേ ഡയറക്ടറായ പ്രേംമിനെ തന്‍റെ അനുമതയില്ലാതെ മാറ്റിയതിന് ചീഫ് സെക്രട്ടറിയുമായി ഇടഞ്ഞതിന് പിന്നാലെ വി വേണുവിനെ നേരത്തെ റീ ബില്‍ഡ് കേരളയുടെ മേധാവി സ്ഥാനത്തുനിന്നും മാറ്റിയിരുന്നു. ഡോ എ ജയതിലകാണ് പുതിയ റവന്യൂ സെക്രട്ടറിയാവും. ഇതോടൊപ്പം തന്നെ തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, മലപ്പുറം കളക്ടര്‍മാരേയും മാറ്റിയിട്ടുണ്ട്.